കൊല്ലം: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സിറ്റി വാർഷിക സമ്മേളനം 24ന് രാവിലെ 9.30 ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.കെ. ലംബാധരൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ശ്രീകുമാർ എന്നിവർ പങ്കെടുക്കും. ടി. രഘുനാഥൻ നായർ അധ്യക്ഷതവഹിക്കും. പ്രതിനിധി സമ്മേളനം റിട്ട. എസ്.പി എം. കൃഷ്ണഭദ്രൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. 2010 ഏപ്രിൽ ഒന്നിനു മുമ്പ് സർവിസിൽനിന്ന് പിരിഞ്ഞവർക്ക് ട്രെയിനിങ് പിരീഡ് സർവിസ് ആയി പരിഗണിക്കുക, 27 വർഷം സർവിസ് പൂർത്തിയാക്കിയവർക്ക് നാലാം ഗ്രേഡ് അനുവദിക്കുക, കോടതികളിൽ സാക്ഷികളായി പോകുന്നവർക്ക് യാത്രപ്പടി നൽകുക, മെഡിസെപ്പ് ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. ജില്ല പ്രസിഡന്റ് ടി. രഘുനാഥൻ നായർ, സെക്രട്ടറി എം. ജമാലുദ്ദീൻ കുഞ്ഞ്, ജി.പി. രാജശേഖരൻ, കെ. രാജു, എ. മോഹനൻ, എം. കമറുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.