കൊല്ലം: വേളാങ്കണ്ണിയിലേക്കുള്ള തീവണ്ടി റെഗുലർ ട്രെയിനാക്കി മാറ്റണമെന്നും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ ദീർഘിപ്പിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം സഭയിൽ ഉന്നയിച്ചത്. വേളാങ്കണ്ണി, നാഗൂർ, രാമേശ്വരം എന്നിവ വളരെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളാണ്. കൊല്ലം തിരുവനന്തപുരം ജില്ലകളിൽനിന്ന് രാമേശ്വരത്തേക്ക് സർവിസ് നിലവിലില്ല. തിരുവനന്തപുരത്തുനിന്ന് മധുര വരെ പോകുന്ന അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് ദീർഘിപ്പിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. വേളാങ്കണ്ണി ട്രെയിൻ സ്പെഷൽ സർവിസാണ്. ദിവസേന നൂറുകണക്കിന് യാത്രക്കാരുള്ള തീവണ്ടി റെഗുലർ ട്രെയിനാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.