(ചിത്രം) കൊല്ലം: കേന്ദ്ര നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പൊതുപണിമുടക്കിൽ ജില്ലയിലെ മുഴുവൻ ചുമട്ടുതൊഴിലാളികളും ഇറക്ക് സെക്ഷൻ തൊഴിലാളികളും അനുബന്ധ സ്‌കാറ്റേർഡ് തൊഴിലാളികളും പങ്കെടുക്കും. സി.ഐ.ടി.യു ഭവനിൽ ചേർന്ന ഹെഡ് ലോഡ് വർക്കേഴ്സ് യൂനിയൻ ജില്ല കൺവെൻഷൻ ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അഡ്വ. വി. രവീന്ദ്രൻനായർ അധ്യക്ഷതവഹിച്ചു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ഇ. ഷാനവാസ് ഖാൻ, ജില്ല സെക്രട്ടറി എ.എം. ഇക്ബാൽ, എം.എ. രാജഗോപാൽ, ഇ.കെ. അഷ്റഫ്, പി.കെ. ബാലചന്ദ്രൻ, എസ്.ആർ. രമേശ്, എം.എസ്. മുരളി, എൻ. ശിശുപാലൻ എന്നിവർ സംസാരിച്ചു. മെർച്ചന്‍റ് ചേംബർ ഓഫ് കൊമേഴ്സ്, വ്യാപാര വ്യവസായി ഏകോപനസമിതി ഭാരവാഹികൾക്ക് ചുമട്ടുതൊഴിലാളികൾ പ്രകടനമായെത്തി പണിമുടക്ക് നോട്ടീസ് നൽകി. ...kc+kw..... 'ലോട്ടറി ടിക്കറ്റ് വില വർധിപ്പിക്കാൻ അനുവദിക്കില്ല' കൊല്ലം: ലോട്ടറി ടിക്കറ്റിന്‍റെ വില 40ൽനിന്ന് 50 രൂപയായി വർധിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല പ്രവർത്തകയോഗം. നീക്കത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ ആദ്യവാരം ലോട്ടറി തൊഴിലാളികൾ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ് ഒ.ബി. രാജേഷ് അധ്യക്ഷതവഹിച്ചു. ചവറ ഹരീഷ്, പള്ളിമുക്ക് എച്ച്. താജുദീൻ, വിളയത്ത് രാധാകൃഷ്ണൻ, എസ്. ശിഹാബുദീൻ, തൊളിക്കൽ സുനിൽ, എസ്. സലാഹുദ്ദീൻ, ശങ്കരനാരായണപിള്ള, ആദിനാട് രാജു, മണിയാർ ബാബു, റഹിം ചൂളൂർ, കുഞ്ഞുമോൻ, അനന്തൻപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.