മലയാളവേദി ജില്ല ഭാരവാഹികൾ

(ചിത്രം) കൊല്ലം: മലയാളവേദി ജില്ല സമ്മേളനം പ്രഫ. റഹ്മാൻ കിടങ്ങയൂർ ഉദ്ഘാടനം ചെയ്തു. ഡോ. ഷീജകുമാരി കൊടുവന്നൂർ, എ. ഷാനവാസ്, നന്ദിനി രാജീവ്, പ്രഫ. ഗൗതംകൃഷ്ണ, മരിയാ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.വി. പ്രസന്നകുമാർ (പ്രസി.), എ. ഷാനവാസ് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. മദ്യവിരുദ്ധ ഞായർ ആചരണം കൊല്ലം: കേരള കത്തോലിക്കസഭയുടെ ആഹ്വാനപ്രകാരം കെ.സി.ബി.സി മദ്യവിരുദ്ധസമിതി കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20ന് മദ്യവിരുദ്ധ ഞായർ ആചരിക്കും. രൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ദിവ്യബലിമധ്യേ കൊല്ലം ബിഷപ് ഡോ. പോൾ ആന്‍റണി മുല്ലശേരിയുടെ ഇടയലേഖനം വായിക്കും. അരിനെല്ലൂർ ഇടവക ദേവാലയത്തിൽ രൂപതാതല ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. സമിതി രൂപത ഡയറക്ടർ ഫാ. ടി.ജെ. ആന്‍റണി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.