കൊല്ലം: ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതമേൽക്കാൻ സാധ്യത ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയില്‍ കൊള്ളരുത്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഇതിനനുസരിച്ച് ജോലി ക്രമീകരിക്കണം. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണം. നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കണം. അംഗൻവാടികള്‍, ബസുകള്‍, ട്രക്ക്, ലോറി തുടങ്ങിയവയിലും പൊലീസ് ഉള്‍പ്പെടെ വെയിലത്ത് ജോലി ചെയ്യുന്നവരും ആവശ്യത്തിന് കുടിവെള്ളം, ഒ.ആര്‍.എസ് കിറ്റ് എന്നിവ കരുതണം. 65 വയസ്സിന് മുകളിലുള്ളവര്‍, ഹൃദ്രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, കഠിന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക കരുതല്‍ ആവശ്യമാണ്. ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ശരീരം/ശരീരഭാഗങ്ങളില്‍ പൊള്ളല്‍ /ചുവന്ന് തടിക്കല്‍, വേദന, ശക്തമായ തലവേദന, തലകറക്കം, വലിവ്, ഓക്കാനം, ഛർദി, അസാധാരണമായ വിയര്‍പ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മൂത്രത്തിന്‍റെ അളവ് കുറയുക /മഞ്ഞനിറം എന്നിവയാണ് സൂര്യാതപം /സൂര്യാഘാതത്തിന്‍റെ പൊതു ലക്ഷണങ്ങള്‍. സൂര്യാഘാതം ഏറ്റയാളെ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറ്റുക. പൊള്ളല്‍ ഏല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്. കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കി തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം. ധാരാളം വെള്ളവും പഴവര്‍ഗങ്ങളും കഴിക്കണം. അടിയന്തര വൈദ്യസഹായവും നല്‍കണം. നീന്തലില്‍ കൊല്ലത്തിന് അഭിമാനനേട്ടം കൊല്ലം: കേരള അക്വാട്ടിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച 47ാമത് ജൂനിയര്‍/സബ് ജൂനിയര്‍ സ്റ്റേറ്റ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലക്ക് അഭിമാനനേട്ടം. ആദ്യമായാണ് കൊല്ലം സ്റ്റേറ്റ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ് മെഡല്‍ പട്ടികയില്‍ ഇടംനേടുന്നത്. ഗ്രൂപ് മൂന്ന് വിഭാഗത്തില്‍ മത്സരിച്ച അർജുന്‍ ബി. കൃഷ്ണ, 100 മീറ്റര്‍ ബട്ടർഫ്ലൈ സ്ട്രോക്കില്‍ വെള്ളി മെഡലും 50 മീറ്റര്‍ ബട്ടർ ഫ്ലൈ സ്ട്രോക്കില്‍ നാലാം സ്ഥാനവും 50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ആറാം സ്ഥാനവും കരസ്ഥമാക്കി. ബാലാജി എ. കൃഷ്ണ 50 മീറ്റര്‍ ഫ്രീ സ്റ്റെലില്‍ വെള്ളിയും 100 മീറ്റര്‍ ഫ്രീ സ്റ്റെലില്‍ അഞ്ചാം സ്ഥാനവും 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ആറാം സ്ഥാനവും നേടി. അർജുന്‍ ബി. കൃഷ്ണ പകല്‍ക്കുറി ജി.വി ആൻഡ് എച്ച്.എസ്.എസിലെയും ബാലാജി എ. കൃഷ്ണ വടക്കേവിള എസ്.എന്‍ പബ്ലിക്ക് സ്‌കൂളിലെയും ആറാം ക്ലാസ് വിദ്യാർഥികളാണ്. രാജ്യാന്തര നീന്തല്‍താരവും പരിശീലകനും റെയില്‍വേ ഉദ്യോഗസ്ഥനുമായ ആന്‍റണി മണമേലിന്‍റെ സ്വിമ്മിങ് അക്കാദമിയിലെ വിദ്യാർഥികളാണ്. പള്ളിമുക്ക് അഡ്ലര് സ്വിമ്മിങ് പൂളിലാണ് പരിശീലനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.