ചികിത്സാ സഹായപദ്ധതിക്ക്​ തുടക്കമായി

കൊട്ടിയം: മയ്യനാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ പദ്ധതിയുടെ ഉദ്ഘാടനവും ലോക വൃക്ക ദിനാചരണവും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ അധ്യക്ഷതവഹിച്ചു. സി.എച്ച്.സി സൂപ്രണ്ട് ഡോ. സലീല ദേവി, ജില്ല പഞ്ചായത്ത് അംഗം എസ്. ശെൽവി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹുസൈൻ, ഗ്രാമപഞ്ചായത്ത് അംഗം മയ്യനാട് സുനിൽ, സെക്രട്ടറി സജീവ് മാമ്പറ, എച്ച്.ഐ റെജി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.