must അഞ്ചൽ: ജില്ലയുടെ കിഴക്കൻ മേഖലയിലെ മുസ്‍ലിം ജമാഅത്തുകളുടേയും സമുദായ സംഘടനകളുടേയും കൂട്ടായ്മയായ ശരീ അത്ത് സംരക്ഷണ സമിതി ഈസ്റ്റ് സോണിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച അഞ്ചലിൽ യും പൊതുസമ്മേളനവും നടത്തും. വൈകീട്ട് നാലിന് അഞ്ചൽ കൈതാടി ജങ്ഷനിൽനിന്നും ആരംഭിക്കുന്ന റാലി അഞ്ചൽ ചന്തമുക്കിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ കുളത്തൂപ്പുഴ സലീം അധ്യക്ഷതവഹിക്കും. മുൻ മന്ത്രിമാരായ കെ. രാജു, മുല്ലക്കര രത്നാകരൻ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, കോൺഗ്രസ് നേതാവ് അഞ്ചൽ സോമൻ, ജംഇയ്യതുൽ ഉലമായെ ഹിന്ദ് സ്റ്റേറ്റ്കൗൺസിൽ സെക്രട്ടറി ഉവൈസ് അമാനി തോന്നയ്ക്കൽ മുതലായവർ സംബന്ധിക്കുമെന്ന് സമിതി രക്ഷാധികാരി ഏരൂർ ശംസുദ്ദീൻ മദനി, ചെയർമാർ കുളത്തൂപ്പുഴ സലീം, സലീം മൂലയിൽ, കെ.എസ് ഹാഷിം ഏരൂർ, ജവാദ് കൊടിയിൽ, അസ്ലം അഞ്ചൽ, അജ്മൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.