ഇരവിപുരം: അനധികൃതമായി സ്ഥാപിച്ച മൊബൈൽ ടവർ സ്വകാര്യ ടെലികോം കമ്പനി നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് പൊളിച്ചുമാറ്റി. ഇരവിപുരം കാവൽപ്പുര ഗവ.എൽ.പി.എസിന് എതിർവശത്ത് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച ടവറാണ് പൊളിച്ചുമാറ്റിയത്. ടവർ നിർമാണം ആരംഭിച്ചപ്പോൾ മുതൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. തുടർന്ന് ടവർ പൊളിച്ചുമാറ്റാൻ കോർപറേഷൻ അധികൃതർ കെട്ടിടം ഉടമക്ക് നിർദേശം നൽകുകയായിരുന്നു. ആദ്യം കോർപറേഷൻ സ്റ്റോപ് മെമ്മോ നൽകുകയും, ട്രൈബ്യൂണലിൽനിന്നും നാട്ടുകാർക്ക് അനുകൂലമായി ഉത്തരവ് ഉണ്ടായിട്ടും നിർമാണം തുടർന്നതിനെ തുടർന്നാണ് കോർപറേഷൻ അധികൃതർ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച അർധരാത്രിയിലാണ് ടെലികോം കമ്പനിക്കാരെത്തി ടവർ പൊളിച്ചുമാറ്റിയത്. കശുവണ്ടി തൊഴിലാളികൾക്ക് സഹായമൊരുക്കി സി.പി.ഐ സമ്മേളനം (ചിത്രം) കണ്ണനല്ലൂർ: കൊല്ലത്തെ കശുവണ്ടി തൊഴിലാളികളുടെ പ്രധാന കേന്ദ്രമായ മുഖത്തലയിലെ മുപ്പതോളം കശുവണ്ടി തൊഴിലാളികൾക്ക് സഹായം നൽകി സി.പി.ഐ സമ്മേളനം. സി.പി.ഐ പാങ്കോണം ബ്രാഞ്ച് സമ്മേളനത്തിലാണ് സമ്മേളന ചെലവുകൾ ചുരുക്കി പരിപാടി നടപ്പാക്കിയത്. പ്രദേശത്തെ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ്, നിർധന വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം എന്നിവയും നടത്തി. വിതരണ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സജീവ് നിർവഹിച്ചു. സമ്മേളനം സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം ജി. ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ. മനോജ്കുമാർ, നേതാക്കളായ ടി. വിജയകുമാർ, എ. ഇബ്രാഹിംകുട്ടി, ബി. രാധാകൃഷ്ണപിള്ള, ഐ. നസീമ, എ. പൂക്കുഞ്ഞ്, അനിൽകുമാർ, സുദർശൻപിള്ള, ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.