മക്കളെ ഉപേക്ഷിച്ച കേസിൽ പിടിയിൽ

കൊല്ലം: കുട്ടികളെ ഉപേക്ഷിച്ച കേസിൽ രണ്ട്​ പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. കൊല്ലം വെസ്റ്റ് വലിയകട സ്വദേശിയായ 29കാരിയും പള്ളിത്തോട്ടം ജോനകപ്പുറം സ്വദേശിയായ 33കാരനുമാണ്​ പിടിയിലായത്​. ഇരുവരും കഴിഞ്ഞ ഒമ്പതിന് രാത്രി നാടു​വിടുകയായിരുന്നു. യുവതിക്ക്​ 11 വയസ്സുള്ള മകളും ഒമ്പത്​ വയസ്സുള്ള മകനും യുവാവിന്​ 11, ഏഴ്​, അഞ്ച്​ വയസ്സ്​ പ്രായമുള്ള മൂന്ന് പെൺകുട്ടികളുമാണ്. യുവതിയുടെ മാതാവിന്‍റെ പരാതിയിൽ അന്വേഷണം നടത്തിയ ​െപാലീസ്​ സംഘം ഇരുവരെയും ആലപ്പുഴ കൃഷ്ണപുരത്ത് നിന്നാണ്​ അറസ്റ്റ്​ ചെയ്തത്​. ഇരുവർക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ചതിന്​ ഇന്ത്യൻ ശിക്ഷാ നിയമത്തി​െലയും ജുവനൈൽ ജസ്റ്റിസ്​ ആക്ടി​െലയും വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ്​ നടപടി സ്വീകരിച്ചത്. ഇവരെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.