സി.പി.ഐ ബ്രാഞ്ച് സമ്മേളനം

കൊല്ലം: സി.പി.ഐ പുന്നത്തല ബ്രാഞ്ച് സമ്മേളനം സിറ്റി സെക്രട്ടറി അഡ്വ. എ.രാജീവ് ഉദ്ഘാടനം ചെയ്തു. വെള്ളയിട്ടമ്പലം മുതൽ തെക്കേ കച്ചേരിമുക്ക്​ വരെയുള്ള ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കാൻ നടപടി വേണമെന്ന്​ സമ്മേളനം ആവശ്യപ്പെട്ടു. അപകടമേഖലയായ സ്ഥലങ്ങളിൽ ട്രാഫിക് വാർഡൻമാരുടെ സേവനം പോലും ലഭിക്കുന്നില്ലെന്നും ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപെടുത്തണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. കെ.പി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാക്കളായ പി. രഘുനാഥൻ, മനോജ്, വിനീത വിൻ​െസന്‍റ്​, എ.ആർ. സവാദ്, ഗീത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.