എൻ.എസ്​​ ആയുർവേദ ആശുപത്രി ഉദ്ഘാടനം വ്യാഴാഴ്ച

must ചിത്രം കൊല്ലം: എൻ.എസ്​ ആയുർവേദ ആശുപത്രി വ്യാഴാഴ്ച രാവിലെ 11ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. സംഘത്തിന്‍റെ പുതിയ സംരംഭങ്ങളായ എൻ.എസ്​ ഡ്രഗ്സ്​ സർജിക്കൽസിന്‍റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാലും എൻ.എസ്​ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിന്‍റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണിയും നിർവഹിക്കും. എം. നൗഷാദ് എം.എൽ.എ, സഹകരണ സെക്രട്ടറി മിനി ആന്‍റണി, സഹകരണ സംഘം രജിസ്​ട്രാർ പി.ബി. നൂഹ്​, സഹകരണ വകുപ്പ് അഡീഷനൽ സെക്രട്ടറി പി.എസ്​. രാജേഷ്, നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ, എൻ.സി.ഡി.സി റീജനൽ ഡയറക്ടർ ഡോ. എസ്​.കെ. തെഹദൂർ റഹ്മാൻ, ആശുപത്രി പ്രസിഡൻറ്​ പി. രാജേന്ദ്രൻ തുടങ്ങിയവർ പ​ങ്കെടുക്കും. കൊല്ലം ജില്ല സഹകരണ ആശുപത്രി സംഘത്തിന്‍റെ നേതൃത്വത്തിൽ 16 വർഷം മുമ്പ്​ പ്രവർത്തനം ആരംഭിച്ച എൻ.എസ്​ സഹകരണ ആശുപത്രിയുടെ തുടർച്ചയായാണ്​ ആയുർവേദ ആശുപത്രി ആരംഭിക്കുന്നത്. ഒമ്പത്​ നിലകളിലായി 120 കിടക്കകൾക്കും 28 പഞ്ചകർമ തിയറ്ററുകൾക്കും പുറമേ റെസ്റ്റോറന്‍റ്​, ഹെർബൽ ടീ ഷോപ്, ഡീലക്സ്​ റൂമുകൾ, പേവാർഡുകൾ, ജനറൽ വാർഡുകൾ തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.