ഓഫിസ് ഉദ്ഘാടനം

ശാസ്താംകോട്ട: ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി ചക്കുവള്ളിയുടെ ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചികിത്സ ധനസഹായ വിതരണവും പനപ്പെട്ടി ഗവ.എൽ.പി സ്കൂളിലേക്ക് ഇലക്ട്രിക് ഉപകരണങ്ങളും കൈമാറി. കൂട്ടായ്മ മുൻ പ്രസിഡന്‍റ് നവാസ് ഇബ്രാഹീമിന്‍റെ ഫോട്ടോ അനാച്ഛാദനവും നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെംബർഷിപ് കാർഡ് വിതരണം ശൂരനാട് സബ് ഇൻസ്പെക്ടർ അനീഷ് നിർവഹിച്ചു. ഉപദേശക സമിതി അംഗം സലാം പുതുവിള അധ്യക്ഷത വഹിച്ചു. യഹിയഖാൻ, സത്താർ പോരുവഴി, ജനറൽ സെക്രട്ടറി ഹാരീസ് തോപ്പിൽ, അംജിത്ത്ഖാൻ ചക്കുവള്ളി, തോപ്പിൽ അൻസർ, പ്രമോദ് ഗിരിപുരം, അൻസാരി വിളയിലയ്യത്ത്, ഹാരിസ് പോരുവഴി, മുഹമ്മദ് ഹനീഫ ശൂരനാട്, രാജേഷ് വാവ, ശിഹാബ് ചുനക്കരവിള, സത്താർ പോരുവഴി, നദീർ പോരുവഴി, നൗഷാദ് കാനാ ന്റയ്യത്ത്, സുനിൽ പോരുവഴി, അരുൺ ചക്കുവള്ളി, ട്രഷറർ മനു ശൂരനാട് എന്നിവർ സംസാരിച്ചു. ഫോട്ടോ: കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.