നെടുമൺകാവ് പാലം അപകടാവസ്ഥയിൽ

ഓയൂർ: കരീപ്ര പഞ്ചായത്തിലെ നെടുമൺകാവ് പാലം അപകടാവസ്ഥയിലായി. കൊല്ലം-കുളത്തൂപ്പുഴ, നെടുമൺകാവ്-വെളിയം റോഡ് കടന്നുപോകുന്ന പ്രധാന പാലമാണ് ഇത്. പാലത്തിന്‍റെ ഇരു കൈവരികളും ദ്രവിച്ച് ഇളകിയ നിലയിലാണ്. അര നൂറ്റാണ്ട് പഴക്കം വരുന്ന പാലം ബലക്ഷയത്തിലാണ്. ഇടുങ്ങിയ പാലത്തിലൂടെ വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രികർക്കും മറ്റും സൈഡ്​ ​െകാടുക്കാൻ ബുദ്ധിമുട്ടായി. ഇടതടവില്ലാതെയുള്ള വാഹനങ്ങളുടെ തിരക്കുപിടിച്ച സഞ്ചാരം നിലവിലെ സാഹചര്യത്തിൽ പാലത്തിന്‍റെ അവസ്ഥയെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പാലം പുതുക്കിപ്പണിയുന്നതിനായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും വകുപ്പധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമാണ് ഉള്ളത്. പടം :നെടുമൺകാവ്പാലം അപകടാവസ്ഥയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.