കൊല്ലം: പട്ടികജാതി വികസന വകുപ്പിൻെറ പരിധിയിലുള്ള വെട്ടിക്കവല പാലമുക്കിലെ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ കാര്‍പെന്‍ഡര്‍ ട്രേഡിലേക്ക് (ഒരു വര്‍ഷം) പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസില്‍ പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പ്രതിമാസം 800 രൂപ സ്‌റ്റൈപന്‍ഡ്/ഹോസ്റ്റല്‍ അലവന്‍സ് 1500 രൂപ, ലപ്‌സം ഗ്രാന്‍ഡ് 1000 രൂപ, യൂനിഫോം അലവന്‍സ് 900 രൂപ, സ്റ്റഡി ടൂര്‍ ഇനത്തില്‍ 3000 രൂപ എന്നിവ ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വയം തൊഴിലിനായി 3000 രൂപയും നല്‍കും. www.scdd.kerala.gov.in വെബ്‌സൈറ്റിലെ ഐ.ടി.ഐ അഡ്മിഷന്‍ 2021 ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍: 9495100038. അപേക്ഷ തീയതി നീട്ടി കൊല്ലം: പുനലൂര്‍ നെല്ലിപ്പള്ളി ഗവ. കൊമേഴ്‌സ്യല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്കുള്ള അപേക്ഷ തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് 0475 2229670.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.