ജില്ലയില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷനും

(ചിത്രം) കൊല്ലം: ജില്ലയില്‍ 'ഡ്രൈവ് ത്രൂ' വാക്‌സിനേഷനും 'ബി ദ വാരിയര്‍' കാമ്പയിനും തുടക്കമായി. യാത്രക്കാര്‍ക്ക് വാഹനങ്ങളിലെത്തി വാക്​സിന്‍ നല്‍കുന്ന പരിപാടി ആശ്രാമം മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്​റ്റ്​ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ലോഗോ കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ പ്രകാശനം ചെയ്തു. ഉമയനല്ലൂര്‍ സ്വദേശിയായ സജീവന് കോവിഷീല്‍ഡ് ആദ്യ ഡോസ് നല്‍കി ഡ്രൈവ് ത്രൂ പരിപാടി തുടങ്ങി. 50 പേര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും 10 പേര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയും വാക്‌സിന്‍ നല്‍കി. ഓണ്‍ലൈനായി രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാണ് കുത്തിവെപ്പ്​ നടത്തുന്നത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, ജില്ല വാക്‌സിനേഷന്‍ നോഡല്‍ ഓഫിസര്‍ ഡോ. എം.എസ്. അനു, ആരോഗ്യകേരളം പ്രചാരണ വിഭാഗം കണ്‍സല്‍ട്ടൻറ്​ അശ്വനി രവീന്ദ്രന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 'മകളെ' കാണാന്‍ കലക്ടര്‍ വീണ്ടും (ചിത്രം) കൊല്ലം: കുടുംബജീവിതത്തി​ൻെറ ഭദ്രതയിലേക്ക് ആനയിച്ച 'മകളെ' കാണാൻ കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍. ഒരാഴ്ച മുമ്പ് ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലായിരുന്ന ഷക്കീലയുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച അദ്ദേഹം വെള്ളിമണിലെ വിധുരാജി​ൻെറ വീട്ടിലെത്തിയാണ് ക്ഷേമാന്വേഷണം നടത്തിയത്. ഭാര്യ എം.കെ. റുക്‌സാന, വനിത-ശിശു വികസന ഓഫിസര്‍ എസ്. ഗീതാകുമാരി എന്നിവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.