ചാത്തന്നൂർ: പാരിപ്പള്ളി മെഡിക്കൽ കോളജിലെ വനിത സെക്യൂരിറ്റി ഗാർഡിന് ആശുപത്രി പരിസരത്തുനിന്ന് ലഭിച്ച സ്വർണമാല തിരികെ നൽകി. നാവായിക്കുളം സലീന മൻസിലിൽ സലീനയുടെ സ്വർണമാലയാണ് ആശുപത്രി പരിസരത്ത് നഷ്ടപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ വനിത സെക്യൂരിറ്റി ഗാർഡ് ബിന്ദുവിനാണ് മാല കിട്ടിയത്. ഉടമയെ കണ്ടെത്താത്തതിനെ തുടർന്ന് മാല സെക്യൂരിറ്റി ഓഫിസിൽ ഏൽപിച്ചു. വിവരം പാരിപ്പള്ളി പൊലീസിൽ അറിയിച്ചു. മാല നഷ്ടപ്പെെട്ടന്ന സലീനയുടെ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അവരെ മെഡിക്കൽ കോളജിലേക്ക് അയച്ചു. ഞായറാഴ്ച രാവിലെ സലീന ആശുപത്രി സുരക്ഷ വിഭാഗത്തിലെത്തി മാല തിരിച്ചറിയുകയും സെക്യൂരിറ്റി ഓഫിസർ ബാബു പ്രദീപ്, അസിസ്റ്റൻറ് സെക്യൂരിറ്റി ഓഫിസർ ഷാജഹാൻ എന്നിവരുടെ സാന്നിധ്യത്തിൽ കൈപ്പറ്റുകയും ചെയ്തു. ഫോട്ടോ: സെക്യൂരിറ്റി ഗാർഡ് ബിന്ദുവിൽനിന്ന് സെലീന മാല കൈപ്പറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.