ഓച്ചിറ: സ്ത്രീധനം കൂടുതൽ ചോദിച്ച് നിരന്തരം പീഡിപ്പിച്ചു എന്നാരോപിച്ച് ഭർത്താവിനെതിരെ പരാതിയുമായി യുവതി. പുണെയിൽ താമസമാക്കിയ ക്ലാപ്പന ആലുംപീടിക സ്വദേശിനിയാണ് തിരുവല്ല നിരണം സ്വദേശിയായ ഭർത്താവിനെതിരെ ഓച്ചിറ പൊലീസിൽ പരാതി നൽകിയത്. ഒരുകിലോഗ്രാം സ്വർണാഭരണങ്ങൾ ഉൾപ്പെടെ സ്ത്രീധനം നൽകി 2018ലാണ് വിവാഹം നടന്നത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് യുവതി പറയുന്നത്. പൊലീസ് കേസെടുത്തു. നേരത്തെ, സ്ത്രീധന പീഡനം ആരോപിച്ച് പെൺകുട്ടികൾ പൊലീസ് സ്റ്റേഷനിൽ എത്തിയാൽ കേസടുക്കാതെ തിരിച്ചയിച്ചിരുന്നു. വിസ്മയ കേസ് ഇതെല്ലാം മാറ്റിമറിച്ചു. കഴിഞ്ഞ ദിവസം രണ്ട് കേസുകളാണ് ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.