(ചിത്രം) കൊല്ലം: സംസ്ഥാനത്ത് പൊലീസ് സംഘടന രൂപവത്കരണത്തിൽ മുഖ്യപങ്കുവഹിക്കുകയും സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ജെ. ജോർജ് ഫ്രാൻസിസിൻെറ ഒന്നാം ചരമവാർഷികം പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സ്റ്റേഷനുകളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എ.ആർ ക്യാമ്പിൽ സംഘടിപ്പിച്ച ഓർമദിനാചരണവും ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണവും എം. നൗഷാദ് എം.എൽ.എയും, ജില്ല കമ്മിറ്റി ഓഫിസിൽ സ്ഥാപിക്കുന്ന ഛായാചിത്രത്തിൻെറ അനാച്ഛാദനം ജില്ല പൊലീസ് മേധാവി ടി. നാരായണനും നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ബി. കനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. റഷീദ്, സംസ്ഥാന ജോയൻറ് സെക്രട്ടറി എസ്.ആർ. ഷിനോദാസ്, അസി. കമാൻഡൻറ് എ. ജോർജ്, കെ.പി.ഒ.എ ജില്ല ജോ.സെക്രട്ടറി കെ. ഉദയൻ, ജില്ല ട്രഷറർ എസ്. ഷഹീർ എന്നിവർ സംസാരിച്ചു. കെ.പി.എ ജില്ല സെക്രട്ടറി ജിജു സി. നായർ സ്വാഗതവും സി. വിനോദ്കുമാർ നന്ദിയും പറഞ്ഞു. 'വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക' കൊല്ലം: ഇലക്ട്രിസിറ്റി മേഖല സ്വകാര്യവത്കരണത്തിനെതിരെ 10ന് ജീവനക്കാർ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി അഭ്യർഥിച്ചു. വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നതോടെ വില കോര്‍പറേറ്റുകള്‍ ഈടാക്കും. അത് ഇലക്ട്രിസിറ്റിക്കും വില ഉയരുന്നതിന് കാരണമാകുമെന്ന് ജില്ല പ്രസിഡൻറ് ബി. തുളസീധരക്കുറുപ്പും, സെക്രട്ടറി എസ്. ജയമോഹനും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.