ഇരവിപുരം: ദേശീയപാതയിൽ കൊല്ലൂർവിള പള്ളിമുക്കിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് നോക്കുകുത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. 2012-13ൽ എം.എൽ.എ ഫണ്ടിൽ നിന്ന് പതിനാലു ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച സിഗ്നൽ ലൈറ്റാണ് നശിക്കുന്നത്. ജങ്ഷൻെറ കിഴക്കുവശം ഇരവിപുരം റോഡ് ആരംഭിക്കുന്ന ഭാഗത്തും അയത്തിൽ റോഡ് ആരംഭിക്കുന്ന ഭാഗത്തും സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. കുറച്ചുനാൾ സിഗ്നൽ പ്രവർത്തിച്ചെങ്കിലും സമയ ക്രമീകരണത്തിലെ അപാകത മൂലം ലൈറ്റ് ഓഫാക്കുകയായിരുന്നു. ഈ ലൈറ്റ് നിലവിലുണ്ടായിരുന്നപ്പോൾ പ്രായമായവർക്ക് റോഡ് മുറിച്ചുകടക്കുന്നതിന് ഏറെ പ്രയോജനപ്രദമായിരുന്നു. സോളാർ പാനലിൽ പ്രവർത്തിച്ചിരുന്ന സിഗ്നൽ ലൈറ്റിൻെറ ഒരു ഭാഗം ഇരവിപുരം റോഡിൽ തകർന്നു കിടക്കുകയാണ്. സിഗ്നൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യവുമായി മുതിർന്ന പൗരന്മാർ ജില്ല ഭരണകൂടത്തിന് പരാതി നൽകി കാത്തിരിക്കുകയാണ്. ഇരവിപുരം റോഡിന് അടുത്തുനിന്ന സിഗ്നൽ ലൈറ്റിൽ ഒരെണ്ണം ഇളക്കിയ നിലയിലാണ്. ഗതാഗത നിയന്ത്രണത്തിന് പൊലീസോ ട്രാഫിക് വാർഡൻമാരോ ഇല്ലാത്ത ഇവിടെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കാൻ പൊലീസിൻെറയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.