കരുനാഗപ്പള്ളി: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തഴവ, കടത്തൂർ കുരുടൻറയ്യത്ത് നിസാർ (50), മകൻ നൗഫൽ (27) എന്നിവരാണ് പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം. തഴവ സ്വദേശി നവാസ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. നേരത്തേ മൂന്നു പ്രതികൾ അറസ്റ്റിലായിരുന്നു. ഇതിൽ ഒരാളുടെ സഹോദരിയെ കാണാതായ സംഭവവുമായി ബന്ധമുണ്ടെന്നതിനാലാണ് നവാസിനു നേരെ ആക്രമണമുണ്ടായത്. ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കരുനാഗപ്പള്ളി ഇൻസ്പെക്ടറാണ് അന്വേഷിച്ചിരുന്നത്. കരുനാഗപ്പള്ളി എച്ച്.എസ്.ഒ ജി. ഗോപകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ്, രാജേന്ദ്രൻ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.