കരുനാഗപ്പള്ളി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസി ദ്രോഹങ്ങൾക്കെതിരെ പ്രവാസി വെൽഫെയർ ഫോറം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നടത്തുന്ന വെർച്വൽ പ്രക്ഷോഭത്തിൻെറ ഭാഗമായി വെൽഫെയർ പാർട്ടി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് അഡ്വ.എസ്. സജീബ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിന് സാമ്പത്തിക സുരക്ഷിതത്വം നേടിത്തന്ന പ്രവാസികളോടുള്ള അവഗണന തിരുത്താൻ ശക്തമായ ജനകീയ പ്രക്ഷോഭം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അബ്ദുൽ സമദ് പുള്ളിയിൽ അധ്യക്ഷത വഹിച്ചു. കൾചറൽ ഫോറം ജില്ല പ്രസിഡൻറ് റഷീദ് പെല്ലിപ്പുറം, പ്രവാസി വെൽഫെയർ ഫോറം ജില്ല സെക്രട്ടറി ബി.എം. സമീർ, വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് അൻസാർ കൊച്ചുവീട്ടിൽ, മണ്ഡലം കമ്മിറ്റി ട്രഷറർ ഷമീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.