ചിത്രം - കരുനാഗപ്പള്ളി: നഗരസഭ കമ്പ്യൂട്ടറൈസേഷൻെറ ഭാഗമായി വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതും ഇനി ഒാൺൈലനിൽ. https://tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ നഗരസഭ വെബ്സൈറ്റായ https://karuanagappally.lsgkerala.gov.in ലോ അപേക്ഷകൾ സമർപ്പിക്കാം. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ. പി. മീന, എൽ. ശ്രീലത, നഗരസഭാ കൗൺസിലർമാരായ എം. അൻസാർ, റജി ഫോട്ടോപാർക്ക്, നഗരസഭാ സെക്രട്ടറി എ. ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.