കുളത്തൂപ്പുഴ: ജനവാസമേഖലയിലും വനാതിര്‍ത്തിയിലെ പാതയോരത്തും മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ നിരീക്ഷണ കാമറയുമായി നാട്ടുകാര്‍ രംഗത്ത്. പാതയോരത്ത് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം നിമിത്തം നടക്കാനാകാതെ വന്നതോടെയാണ് പ്രതിരോധവുമായി നാട്ടുകാര്‍ രംഗത്തുവന്നത്. ഒരുവശം വനമേഖലയായ കുളത്തൂപ്പുഴ പച്ചയില്‍ക്കട-സാംനഗര്‍ പാതയിലുടനീളം രാത്രിയുടെ മറവില്‍ വന്‍തോതിൽ അറവുശാല മാലിന്യമടക്കം നിക്ഷേപിക്കുന്നുണ്ട്. വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് പാതയോരത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പ്രദേശവാസികളാണ് ഇതിന് സഹായം നൽകിയത്. പാതയുടെ ഇരുവശത്തെയും കാടുനീക്കി മാലിന്യം കുഴിയെടുത്ത് സംസ്കരിച്ചു. പഞ്ചായത്തംഗം സിസിലി ജോബ്, ജാഗ്രതാസമിതി അംഗങ്ങളായ കെ.കെ. കുര്യന്‍, മനാഫ്, സിന്ദു, ഹേമലത തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.