ഗുരുസ്പർശം പരിപാടി

കൊട്ടാരക്കര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുളക്കട ഉപജില്ല കമ്മിറ്റിയുടെ യുടെ ഭാഗമായി വിവിധ സർക്കാർ ആശുപത്രികൾക്ക് നൽകുന്ന സഹായങ്ങളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ഉപജില്ല പ്രസിഡൻറ് ദീപ ജോർജ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം ആർ. രശ്മി, കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹകസമിതി അംഗം പരവൂർ സജീബ്, വിദ്യാഭ്യാസ ജില്ല സെക്രട്ടറി ആറ്റുവാശ്ശേരി തുളസീധരൻപിള്ള, ബിജു കെ. മാത്യു, ഷാജി തോമസ്, സുരേഷ് ടി. സൂരജ്, റെജിമോൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണം കടയ്ക്കൽ: പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. മലയോര ൈഹവേക്കുവേണ്ടി മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലങ്ങളിലാണ് വൃക്ഷ​െത്തെ നട്ടത്. ജെ.എൻ.ടി.ബി.ജി.ആർ.െഎ ജങ്ഷനിൽ സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമം കാര്യദർശി സ്വാമി ശിവ സ്വരൂപാനന്ദ, ജില്ല പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം എ. റിയാസ്, ഗ്രാമപഞ്ചായത്തംഗം ഗീത പ്രിജി, ഫൗണ്ടേഷൻ സെക്രട്ടറി സാലി പാലോട് എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.