(ചിത്രം) അഞ്ചൽ: പരിസ്ഥിതി സംരക്ഷണത്തിന് പുതിയ ശൈലിയുമായി ആയൂർ മാർത്തോമ കോളജിലെ എൻ.എസ്.എസ് വളൻറിയർമാർ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബയോഡൈവേഴ്സിറ്റി ക്ലബിൻെറ നേതൃത്വത്തിൽ നീർത്തടം വീണ്ടെടുക്കൽ, നാട്ടുമാവ് സംരക്ഷണം, തുമ്പിക്കുളം ഒരുക്കൽ, ഇ വേസ്റ്റ് സംസ്കരണം, നേച്ചർ ഫോട്ടോഗ്രഫി എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഇലക്ട്രോണിക്സ് മാലിന്യം ശേഖരിക്കുന്നതിന് വീടുകളിൽ പ്രത്യേകം പെട്ടികളൊരുക്കി. ഇത്തരത്തിൽ ശേഖരിക്കുന്ന ഇ വേസ്റ്റ് വരുന്ന ആഗസ്റ്റിൽ സർക്കാർ ഏജൻസികൾക്ക് കൈമാറും. ചടയമംഗലം പഞ്ചായത്ത് പ്രസിഡൻറ് ജെ.ബി. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശ്രീജാകുമാരി, പ്രിൻസിപ്പൽ ഡോ. ജോസഫ് മത്തായി എന്നിവർ സംസാരിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി പിടിയിൽ (ചിത്രം) ഓയൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. ചെറുവക്കൽ ഷംനാദ് മൻസിലിൽ ഷംനാദിനെയാണ് (27) ചടയമംഗലം പൊലീസ് പിടികൂടിയത്. ഇളമാട് സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഇൻറർനെറ്റിലിടുമെന്ന് പറഞ്ഞ് നിരന്തരം മാനസിക പീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് കേസ്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.