കുളത്തൂപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിക്ക് കുളത്തൂപ്പുഴയില്‍ തുടക്കമായി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം എല്ലാ അംഗൻവാടി കുട്ടികള്‍ക്കും പോഷകാഹാരം ഉറപ്പുവരുത്തി ഓണക്കാലം സുഭിക്ഷമാക്കുക എന്ന ലക്ഷ്യത്തോടെ അംഗൻവാടി കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നതാണ് പരിപാടി. ഉദ്ഘാടനം കാഞ്ഞിരോട്ടുകുന്ന് അംഗൻവാടിയില്‍ ഗ്രാമപഞ്ചായത്തംഗം ശോഭനകുമാരി നിർവഹിച്ചു. അംഗൻവാടി വളപ്പിലും കുട്ടികളുടെ വീട്ടുമുറ്റങ്ങളിലും പച്ചക്കറിതൈകള്‍ െവച്ചുപിടിപ്പിച്ച് ഓണക്കാലത്ത് വിളവെടുക്കും. ജീവനക്കാരായ ശ്രീലത, ബിന്ദുമോള്‍, എ.എല്‍.എം.സി കമ്മിറ്റി അംഗങ്ങളായ ഉമ്മര്‍, റഫീക്ക്, ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.