കൊല്ലം: കോവിഡ് ചികിത്സയിൽ സുപ്രധാന നേട്ടവുമായി ജില്ല ആശുപത്രി. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗിയിൽ ആൻറിബോഡി കേസ്റിവിമാബ്-ഇമ്ഡൈവിമാബ് (CASIRIVIMAB-IMDEIVIMAB) വിജയകരമായി കുത്തിവെച്ചു. വൃക്ക രോഗിയായ അയത്തിൽ മുളവീട്ടിൽ അബ്ദുൽ മജീദ് (63) ആണ് മരുന്ന് സ്വീകരിച്ചത്. ജില്ലയിൽ ആദ്യമായാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ഒരു ഡോസ് മരുന്നിന് 59,750 രൂപയാണ് വില. ഇൗ മരുന്ന് കോവിഡ് രോഗത്തിന് കാരണമാകുന്ന സാർസ് കോവ് -2 വൈറസിൻെറ പ്രോട്ടീനിനെതിരെ പ്രവർത്തിച്ച് ശരീരത്തിൽ വൈറസിൻെറ വ്യാപനം തടയും. മനുഷ്യ ശരീരത്തിലെ സ്വാഭാവിക ആൻറിബോഡി പ്രവർത്തിക്കുന്നതുപോലെ മരുന്ന് പ്രവർത്തിക്കും. അമേരിക്കൻ മുൻ പ്രസിഡൻറ് ഡോണൽഡ് ട്രംപ് കോവിഡ് ചികിത്സയുടെ ഭാഗമായി കുത്തിവെച്ചതിലൂടെയാണ് മരുന്ന് വാർത്തയായത്. കോവിഡ് നോഡൽ ഓഫിസർ ഡോ. അനുരൂപ് ശങ്കർ കുത്തിവെപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.