മാലിന്യ സംസ്‌കരണം: നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം -കലക്​ടര്‍

കൊല്ലം: നഗരമാലിന്യം യഥാസമയം നീക്കി ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി എടുക്കുന്നതിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്​ടര്‍ ബി. അബ്​ദുല്‍ നാസര്‍. കോര്‍പറേഷന്‍ പരിധിയില്‍ മാലിന്യം തെരുവോരങ്ങളിലും ഓടകളിലും ജലാശയങ്ങളുടെ സമീപത്തും നിക്ഷേപിക്കുന്നുണ്ട്​. ജൂണ്‍ 10 മുതല്‍ 30 വരെ നഗരപരിധിയിലെ മാലിന്യ നിക്ഷേപം നീക്കംചെയ്​ത് സംസ്‌കരിക്കുന്നതില്‍ വീഴ്​ച സംഭവിക്കുകയാണെങ്കില്‍ കൊല്ലം തഹസില്‍ദാര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കും. ഇതി​ൻെറ ചെലവ്​ നഗരസഭാ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുന്നതിന്​ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറെ ചുമതല​െപ്പടുത്തി. മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്തം സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍മാർക്കാണ്​. ജൂലൈ 12ന് ചേരുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരായി മാലിന്യ സംസ്​കരണത്തില്‍ കൈക്കൊണ്ട നടപടികളും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളും സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ റേഷന്‍ വാങ്ങാന്‍ നേരിട്ട് എത്തേണ്ടതില്ല കൊല്ലം: 65 വയസ്സിനു മുകളിലുള്ളവര്‍ മാത്രം ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് അതേ റേഷന്‍കടയില്‍ രജിസ്​റ്റര്‍ ചെയ്​ത മറ്റൊരു കാര്‍ഡിലെ അംഗത്തെ സാധനങ്ങൾ വാങ്ങാൻ നിയോഗിക്കാമെന്ന് കൊല്ലം താലൂക്ക് സപ്ലൈ ഓഫിസര്‍. ഇതിനായി നിയോഗിക്കപ്പെടുന്ന ആളി​ൻെറ റേഷന്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ ഇ-മെയില്‍ (tsokollam@gmail.com) മുഖേനയോ താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തിക്കണം. ഏപ്രില്‍ 20നു മുമ്പ്​ അപ്രൂവല്‍ സന്ദേശം ലഭിച്ചതും ലോക്​ഡൗണ്‍ കാരണം കാര്‍ഡ് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്കും ആധാര്‍ കാര്‍ഡ് ഹാജരാക്കി റേഷന്‍ വാങ്ങാം. ഇവര്‍ക്ക് മേയ് മുതലുള്ളതും മേയ് 20നു മുമ്പ്​ അപ്രൂവല്‍ ലഭിച്ചവര്‍ക്ക് ജൂണിലെയും റേഷന്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം കൊല്ലം: സംസ്ഥാന റിസോഴ്​സ് സൻെററി​ൻെറ എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന കൗണ്‍സലിങ്​ സൈക്കോളജി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റിലും ഐ.പി.എസ്.എസ് സൻെറര്‍ ഫോര്‍ കൗണ്‍സലിങ് ആൻഡ്​ തെറാപ്യൂട്ടിക് സൻെറര്‍, കാവനാട്, കൊല്ലം എന്ന വിലാസത്തിലും 0474 2963453, 9447189614 നമ്പറുകളിലും ലഭിക്കുമെന്ന് ഡയറക്​ടര്‍ അറിയിച്ചു. ടെന്‍ഡര്‍ ക്ഷണിച്ചു കൊല്ലം: വനിതാ ശിശുവികസന വകുപ്പി​ൻെറ ജില്ലതല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസിലേക്ക് കാര്‍ വാടകക്ക്​ നല്‍കുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 17ന്​ ഉച്ചക്ക്​ രണ്ടുവരെ. വിശദവിവരം പ്രോഗ്രാം ഓഫിസര്‍, ജില്ലതല ഐ.സി.ഡി.എസ് സെല്‍, സിവില്‍ സ്​റ്റേഷന്‍, കൊല്ലം വിലാസത്തിലും 0474 2793069, 9400910956 നമ്പറുകളിലും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.