(ചിത്രം) കൊല്ലം: സേവ് ലക്ഷദ്വീപ് ഫോറത്തിൻെറ ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സാജൻ ഹിലാൽ മുഹമ്മദ് അധ്യക്ഷതവഹിച്ചു. നിയാസ് അബൂബക്കർ, ഹിഷാം സംസം, അൻസർ മണക്കാട്, മുസ്തഫ കേരളപുരം, ഉവൈസ് കിളികൊല്ലൂർ എന്നിവർ സംസാരിച്ചു. പുനലൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം കാര്യറ നസീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് െറജി തടിക്കാട് അധ്യക്ഷതവഹിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ യൂത്ത് ലീഗ് നേതാക്കളായ കെ.എസ് പുരം ഷിയാസ്, റിയാസ് തൊടിയൂർ, മുനീർഷാ വാഴയ്യത്ത്, നിഷാദ് മുനമ്പത്ത്, ഫൈസി നജീബ് എന്നിവർ നേതൃത്വം നൽകി. സിവിൽ സർവിസ് പരിശീലന ക്ലാസ്; പ്രവേശന പരീക്ഷ 14ന് കൊല്ലം: സംസ്ഥാന സിവിൽ സർവിസ് അക്കാദമിയുടെ 2021-22 ബാച്ചിൽ പ്രിലിംസ് കം മെയിൻസ് പരിശീലന ക്ലാസിലേക്ക് അഡ്‌മിഷൻ ലഭിക്കാനുള്ള പ്രവേശനപരീക്ഷ 14ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ ഓൺലൈനായി നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയിൽ പങ്കെടുക്കാം. Website: www.kscsa.org. ഫോൺ: 0474 2967711, 9446772334.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.