കൊല്ലം: കോവിഡ് ലോക്ഡൗണിന് കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായതോടെ നാട് നിറഞ്ഞ് ജനം. വ്യവസായശാലകളും വസ്ത്രവ്യാപാര കേന്ദ്രങ്ങളും ജ്വല്ലറികളും ഉൾപ്പെടെ ഉപാധികളോടെ പ്രവർത്തനം ആരംഭിച്ചതോടെയാണ് നിരത്തിൽ തിരക്കേറിയത്. പരിശോധനകൾക്കായി ജങ്ഷനുകളിൽ പൊലീസ് സംഘം പതിവുപോലെ നിലയുറപ്പിച്ചെങ്കിലും തിരക്കുകൂട്ടിയെത്തിയ സ്വകാര്യവാഹനങ്ങൾ ഗതാഗത സ്തംഭനത്തിന് വഴിവെക്കാതെ സുഗമമായി കടത്തിവിടുന്ന ചുമതലയായിരുന്നു ഏറ്റെടുത്തത്. കൊല്ലം നഗരത്തിലുൾപ്പെടെ ലോക്ഡൗണിൻെറ ഭാഗമായി കെട്ടിയടച്ച റോഡുകൾ തുറക്കാതെ ഒരു ഭാഗത്തുകൂടി മാത്രം ഗതാഗതം അനുവദിച്ചത് ഗതാഗതക്കുരുക്കിന് കാരണമായി. രാവിലെ ഒാഫിസ് ആരംഭിക്കുന്ന സമയത്തും വൈകീട്ട് അവസാനിക്കുന്ന സമയത്തുമായിരുന്നു കൂടുതൽ വാഹനങ്ങൾ റോഡിലെത്തിയത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഇല്ലാത്തതും ഒാേട്ടാറിക്ഷകൾ അപൂർവമായതും മാത്രമായിരുന്നു മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി നിരത്തുകളിലെ കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.