നിയന്ത്രണങ്ങൾ ശക്തമാക്കി

കൊട്ടാരക്കര: കോവിഡ് നിയന്ത്രിക്കുന്നതി​ൻെറ ഭാ​ഗമായി കൊല്ലം റൂറൽ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്ത കേസുകളിൽ 1577 പേർക്ക് താക്കീത് നൽകി. 95 പേർക്കെതിരെ കേസ് രജിസ്​റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചു. ചർച്ച സംഘടിപ്പിച്ചു കൊട്ടാരക്കര: സംസ്കാരയുടെ ആഭിമുഖ്യത്തിൽ 'ജനാധിപത്യ പ്രക്രിയയിൽ കലാ-സാഹിത്യകാരന്മാരുടെ പങ്ക്' വിഷയത്തെ അധികരിച്ച് ഓൺലൈനിൽ ചർച്ച സംഘടിപ്പിച്ചു. ഡോ. പി.എൻ. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരിയും എം.ജി കോളജ്​ മലയാള വിഭാഗം പ്രഫസറുമായ എ.ജി. ഒലീന വിഷയം അവതരിപ്പിച്ചു. ഡോ.എസ്. മുരളീധരൻ നായർ, ജി. പ്രഭാകരൻ പിള്ള, കനകലത, അനൂപ് അന്നൂർ, പ്രഭാകുമാരി, കൊട്ടാരക്കര സുധർമ, രാജൻ താന്നിക്കൽ എന്നിവർ സംസാരിച്ചു. മുരുകൻ കാട്ടാക്കടക്കെതിരെ വധഭീഷണിയുണ്ടായതിൽ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.