ഇരവിപുരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഇരവിപുരം യൂനിറ്റ് വാർഷിക പൊതുയോഗം ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ആർ. രാജൻപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. റഷീദ്കുട്ടി, ട്രഷറർ പി.സുരേന്ദ്രൻ, എൻ. ഗോപിനാഥ്, വി. സലിംബാബു, ആർ. രാജേന്ദ്രൻനായർ, ബി. വസന്തകുമാരി എന്നിവർ സംസാരിച്ചു. പാട്ടും പ്രാതലുമായി വിഷു ആഘോഷം കരുനാഗപ്പള്ളി: നന്മ വണ്ടിയുടെ നേതൃത്വത്തിൽ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ പാട്ടും പ്രാതലുമൊരുക്കി വിഷുദിനം ആഘോഷിച്ചു. ഗായിക ഹന ഫാത്തിം 'തുളസിക്കതിർ നുള്ളിയെടുത്ത്...' എന്ന ഗാനം ആലപിച്ചു. ഗാനരചയിതാവ് തൊടിയൂർ സഹദേവൻ, നന്മ വണ്ടി ചീഫ് കോഓഡിനേറ്റർ തൊടിയൂർ സന്തോഷ്, അബ്ദുൽ ഷുക്കൂർ, ഹാരീസ് ഹാരി, എം.കെ. ബിജു മുഹമ്മദ്, സിസ്റ്റർ സലൂജ, നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രതിരോധ പ്രവർത്തനം ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കി. ബോധവത്കരണത്തിന് മൈക്ക് അനൗൺസ്മൻെറും സ്ക്വാഡ് പ്രവർത്തനവും നടത്തുമെന്ന് പ്രസിഡൻറ് സി. സുശീലാദേവിയും സെക്രട്ടറി എം. സുരേഷ്ബാബുവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.