അംബേദ്കർ ജന്മദിന സമ്മേളനം

(ചിത്രം) കൊല്ലം: ഭാരതീയ ദലിത് കോൺഗ്രസ്​ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡോ. അംബേദ്​കറുടെ 130ാം ജന്മദിന സമ്മേളനം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് പട്ടത്താനം സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഞ്ചൽ സുരേഷ്കുമാർ, സംസ്​ഥാന ജന. സെക്രട്ടറിമാരായ കരുനാഗപ്പള്ളി രാജു, കുണ്ടറ സുബ്രഹ്മണ്യം, കെ. ആനന്ദൻ, ജയചന്ദ്രബാബു, വിജയകുമാർ, സുനിൽ കടുകറ എന്നിവർ സംസാരിച്ചു. ഡോ.ബി.ആര്‍. അംബേദ്​കര്‍ ജന്മദിനാഘോഷം (ചിത്രം) കരുനാഗപ്പള്ളി: ഡോ.ബി.ആര്‍. അംബേദ്കര്‍ സ്​റ്റഡി സൻെറര്‍ ആൻഡ് ചാരിറ്റബിള്‍ ട്രസ്​റ്റിൻെറ നേതൃത്വത്തില്‍ നടത്തിയ അംബേദ്കർ 130ാം ജന്മദിന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ്​ ചെയര്‍മാന്‍ ബോബന്‍ ജി. നാഥ് അധ്യക്ഷത വഹിച്ചു. ഡോ.ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ് കായിക അധ്യാപകന്‍ എം.കെ. രാജുവിന്​ നൽകി. ആര്‍. സനജന്‍, ചലച്ചിത്ര താരം ആദിനാട് ശശി, ചൂളൂര്‍ ഷാനി, സി.എം. ഷെരിഫ്, ആര്‍. സാജന്‍, വിളയില്‍ അഷ്​റഫ്, തുണ്ടില്‍ സുധാകരന്‍, മാജിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.