തിരംഗ യാത്ര

കൊല്ലം: ബി.ജെ.പി-ഒ.ബി.സി മോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് നാലിന്​ സ്വാതന്ത്ര്യത്തിന്‍റെ അമൃത് മഹോത്സവഭാഗമായി തിരംഗയാത്ര നടത്തും. കൊല്ലം പീരങ്കി മൈതാനിയിലെ മഹാത്മ അയ്യങ്കാളി പ്രതിമക്ക്​ മുന്നിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ബി.ബി. ഗോപകുമാർ, ഒ.ബി.സി മോർച്ച ജില്ല അധ്യക്ഷൻ പ്രകാശ് പാപ്പാടിക്ക് ദേശീയപതാക കൈമാറും. ചിന്നക്കടയിൽ സമാപന സമ്മേളനത്തിൽ ബി.ജെ.പി ജില്ല സെക്രട്ടറി അഡ്വ. മന്ദിരം ശ്രീനാഥ് പ​ങ്കെടുക്കും. ...kc+kw..........must...... ലോക സംസ്കൃതദിനം വള്ളിക്കാവ്: അമൃത ആയുർവേദ കോളജിൽ ലോക സംസ്കൃത ദിനാഘോഷം ആചരിച്ചു. ഡോ. രഘു രാംഭട്ട് യു മുഖ്യപ്രഭാഷണം നടത്തി. ഡോ. അനുരാധ ചൗധരി, ഡോ.പി. നന്ദകുമാർ, ഡോ. കെ. ഉണ്ണികൃഷ്ണൻ, പ്രഫ. പി.വി. രാമദാസ്, സ്വാമി ശങ്കരാമൃതാനന്ദപുരി, ഡോ. എൻ.വി. രമേശ്, ഡോ. പി. രാംമനോഹർ, ഡോ. സി. ഉഷാകുമാരി, ഡോ. ലീന പി. നായർ, ഡോ. ഹാരൂൺ ഇർഷാദ് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ നാല് മത്സരങ്ങളിലായി അറുന്നൂറോളം മത്സരാർഥികൾ ഓൺലൈനായി പങ്കെടുത്തു. കലാപരിപാടികൾ സംസ്കൃത ഭാഷയിൽ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.