കൊല്ലം: കൊല്ലം മാസിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഒ.എൻ.വി മലയാളം പഠനകേന്ദ്രം ലൈബ്രറി ഏർപ്പെടുത്തിയ ഒ.എൻ.വി പുരസ്കാരം എം. മുകുന്ദന്. 'നൃത്തം ചെയ്യുന്ന കുടകൾ' എന്ന നോവലാണ് അവർഡിനർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആശ്രാമം സന്തോഷ് രൂപകൽപന ചെയ്ത ഫലകവുമാണ് പുരസ്കാരം. അശോകൻ ചരുവിൽ, ഡോ. സി. ഉണ്ണിക്കൃഷ്ണൻ, കെ.പി. നന്ദകുമാർ എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡ് നിർണയിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊല്ലം സോപാനം കലാകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരം സമർപ്പിക്കും. മാസ് പ്രസിഡന്റ് എക്സ്. ഏണസ്റ്റ് അധ്യക്ഷതവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, ഡോ.സി. ഉണ്ണിക്കൃഷ്ണൻ, കെ.പി. നന്ദകുമാർ തുടങ്ങിയവർ സംസാരിക്കും. ചടങ്ങിനോടനുബന്ധിച്ച് നടത്തുന്ന ഒ.എൻ.വിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചനയിൽ ഒ.എൻ.വിയുടെ മകൻ രാജീവ് ഒ.എൻ.വി, കൊച്ചുമകൾ അപർണാ രാജീവ്, ആശ്രാമം ഉണ്ണിക്കൃഷ്ണൻ, അജിത, ഷാജി തുടങ്ങിയവർ പങ്കെടുക്കും. അശോകൻ ചരുവിൽ, മാസ് പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, സെക്രട്ടറി എ. റഷീദ്, വൈസ് പ്രസിഡന്‍റ് രാധ കാക്കനാടൻ, ഡോ.സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.