ശക്തമായ കാറ്റ്; പ്രതീക്ഷിച്ച ഗുണമില്ലാതെ മടങ്ങി മത്സ്യത്തൊഴിലാളികൾ

ചിത്രം ഓച്ചിറ: ട്രോളിങ്​ നിയന്ത്രണം നീങ്ങിക്കഴിഞ്ഞ് പ്രതീക്ഷയോടെ കടലിൽ പോയ ബോട്ടുകൾ ശക്തമായ കാറ്റുമൂലം നി​രാശയോടെ മടങ്ങി. ഞായറാഴ്ച രാത്രിയോടെ അഴീക്കൽ പൊഴിമുഖം വഴി ബോട്ടുകൾ കടലിൽ പോയെങ്കിലും ശക്തമായ കാറ്റുമൂലം പിടിച്ചുനിൽക്കാൻ കഴിയാതെ തിരികെ ആലപ്പാട് അഴീക്കൽ ഹാർബറിൽ എത്തുകയായിരുന്നു. ബോട്ടുകൾക്ക് കുറച്ച് പൂവാലൻ കൊഞ്ചാണ് കിട്ടിയത്. അതുതന്നെ കിലോക്ക് 80 രൂപ മുതൽ 100 രൂപവരെയാണ് കിട്ടിയത്. വലിയ ബോട്ടുകൾ മാത്രമാണ് ഇപ്പോൾ കടലിൽ മത്സ്യബന്ധനം നടത്തുന്നത്. മഴ കുറവാണെങ്കിലും ശക്തമായ കാറ്റാണ് കടലിൽ വീശിയടിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ശക്തമായ കാറ്റുമൂലം വള്ളങ്ങളെല്ലാം ടി.എസ് കനാലിൽ എത്തി. ട്രോളിങ്​ നിയന്ത്രണം കഴിയുന്നതോടെ ചാകര പ്രതീക്ഷിച്ച മത്സ്യബന്ധന യാനങ്ങൾക്ക് കാലാവസ്ഥ മാറ്റം തിരിച്ചടിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.