പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച ഡോക്ടർക്ക്​ അനുമോദനം

അഞ്ചൽ: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് എം.ബി.ബി.എസ് വിജയിച്ച് ഡോക്ടറായ ഷിജിൻ സൈമണ് ജന്മനാടി‍ൻെറ അനുമോദനം. ഇടമുളയ്ക്കൽ കൊമ്പേറ്റിമലയിൽ ഷെറിൻ നിവാസിൽ സൈമൺ, ഷൈനി ദമ്പതികളുടെ മകനാണ് ഷിജിൻ. അഖിലേന്ത്യ എൻട്രൻസ് പരീക്ഷയിലൂടെ കർണാടക കലബുറഗി ജില്ലയിലെ ഇ.എസ്.ഐ മെഡിക്കൽ കോളജിലാണ് പഠനം പൂർത്തിയാക്കിയത്. അസുരമംഗലം കൊമ്പേറ്റിമല പൗരസമിതിയുടെ അനുമോദനയോഗം അഞ്ചൽ ബ്ലോക്ക് പഞ്ചായത്തംഗം കെ.സി ജോസ് ഉദ്ഘാടനം ചെയ്തു. അഞ്ചൽ പൊലീസ് ഇൻസ്​പെക്ടർ കെ.ജി ഗോപകുമാർ പൊന്നാടയണിയിച്ചു. പൗരസമതി പ്രസിഡന്‍റ് എൽ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുശീല മണി, അമ്മിണി രാജൻ, ഷൈനി സജീവ്, മുൻ അംഗങ്ങളായ ആർ. ഷാജു, അഞ്ചൽ ജോബ്, പൗരസമിതി അംഗങ്ങളായ എം. സുരേഷ് കുമാർ, തനുജ, ബി. സുരേഷ്​, ജി. തങ്കച്ചൻ എന്നിവർ സംസാരിച്ചു. ചിത്രം: ഡോ. ഷിജിൻ സൈമണെ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.