ഹജ്ജിന്​ പോകുന്നവർക്ക് യാത്രയയപ്പും ക്ലാസും ഇന്ന്

കരുനാഗപ്പള്ളി: ജമാഅത്തെ ഇസ്​ലാമി ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിന് പോകുന്നവർക്കായി 'ഹജ്ജിന്‍റെ ചൈതന്യം' വിഷയത്തിൽ സ്റ്റഡി ക്ലാസും യാത്രയയപ്പും നൽകും. ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ കരുനാഗപ്പള്ളി മാർക്കറ്റിനു സമീപം ജബൽ മസ്ജിദിൽ കൊല്ലം ഇസ്​ലാമിയ കോളജ് പ്രിൻസിപ്പൽ ടി.ഇ. മുഹമ്മദ് റാഫി വടുതല ക്ലാസ് നയിക്കും. എ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.