കൊട്ടിയം: അക്ഷരങ്ങളുടെയും അറിവിൻെറയും ലോകത്തേക്ക് ലക്ഷങ്ങളെ കൈപിടിച്ചാനയിച്ച . 1887ൽ സ്ഥാപിതമായ വാഴപ്പള്ളി എൽ.പി.എസ് നിൽക്കുന്ന സ്ഥലം ദേശീയപാതയുടെ വികസനത്തിന് ഏറ്റെടുക്കുന്നതിനാൽ സ്കൂൾ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കേണ്ടതിനാലാണ് അവസാന പ്രവേശനോത്സവമാകുന്നത്. ചാത്തന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന, പാഠ്യപാഠ്യേതര രംഗത്ത് മികവ് തെളിയിച്ച് നിരവധി പുരസ്കാരങ്ങൾ നേടിയ സ്കൂളാണ് വാഴപ്പള്ളി എൽ.പി.എസ്. നിലവിൽ അഞ്ഞൂറോളം കുട്ടികളും 15 അധ്യാപകരുമുണ്ട്. 1887ൽ ശ്രീമൂലം തിരുനാളിന്റെ കാലത്ത് സ്ഥാപിച്ച ഈ സ്കൂൾ പ്രദേശത്തെ നിരവധി പ്രതിഭാധനന്മാരുൾപ്പെടെ പതിനായിരങ്ങൾക്ക് അറിവിന്‍റെ ആദ്യക്ഷരം പകർന്നുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.