ന​ഗ​ര​മ​ധ്യ​ത്തി​ലെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ്

​െതരഞ്ഞെടുപ്പ്​ തിരക്ക്​ മറയാക്കി മണ്ണെടുപ്പ്; വ്യാപാരികൾ തടഞ്ഞു

മൂ​വാ​റ്റു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ര​ക്കി​െൻറ മ​റ​വി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ മ​ണ്ണെ​ടു​പ്പ്. പ​രാ​തി​ക​ൾ​ക്ക്​ ഫ​ല​മി​ല്ലാ​താ​യ​തോ​ടെ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ എ​ത്തി മ​ണ്ണെ​ടു​പ്പ് ത​ട​ഞ്ഞു.

ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും റോ​ഡി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തി ന​ഗ​ര​ത്തി​ലെ ടി.​ബി ജ​ങ്​​ഷ​ന്​ സ​മീ​പ​മാ​ണ് മ​ണ്ണെ​ടു​പ്പ് ന​ട​ന്ന​ത്. സ​മീ​പ​ത്ത് ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കും റോ​ഡി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ മ​ണ്ണെ​ടു​പ്പ് വ്യാ​പാ​രി​ക​ൾ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഇ​ത് അ​വ​ഗ​ണി​ച്ച് തു​ട​രു​ക​യാ​യി​രു​ന്നു.

അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം പ​രാ​തി പ​റ​െ​ഞ്ഞ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ര​ക്കി​െൻറ പേ​ര് പ​റ​ഞ്ഞ് ഒ​ഴി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കി​യ​ശേ​ഷം വ്യാ​പാ​രി​ക​ൾ സം​ഘ​ടി​ച്ച് മ​ണ്ണെ​ടു​പ്പ് ത​ട​യു​ക​യാ​യി​രു​ന്നു.

Tags:    
News Summary - traders blocked illegal soil mining in the time of election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.