പൊതുനിരത്തിൽ അഭ്യാസപ്രകടനം; യുവാവി​െൻറ ലൈസൻസ് റദ്ദാക്കി

മൂ​വാ​റ്റു​പു​ഴ: പൊ​തു​നി​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ച്ച് അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യ യു​വാ​വി​െൻറ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് റ​ദ്ദാ​ക്കി. തൊ​ടു​പു​ഴ പു​റ​പ്പു​ഴ പു​തി​യേ​ട​ത്തു​കു​ന്നേ​ൽ പി.​ആ​ർ. രാ​ഹു​ലി​െൻറ ലൈ​സ​ൻ​സാ​ണ് മൂ​വാ​റ്റു​പു​ഴ ആ​ർ.​ടി.​ഒ പി.​എം. ഷ​ബീ​ർ റ​ദ്ദാ​ക്കി​യ​ത്.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി ബൈ​ക്കി​െൻറ മു​ൻ ഭാ​ഗം ഉ​യ​ർ​ത്തി, പി​ൻ​ച​ക്ര​ത്തി​ലും തു​ട​ർ​ന്ന് പി​ൻ​ഭാ​ഗം ഉ​യ​ർ​ത്തി മു​ൻ​ച​ക്ര​ത്തി​ലും ഓ​ടി​ച്ച് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി പ​ര​ത്തു​ക​യും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.