Posted On
date_range Updated On
date_range മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ പ്രതി പിടിയില്‍
മൂവാറ്റുപുഴ: മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍ പ്ലേറ്റുമായി കറങ്ങിയ വീട്ടൂര്‍ മാമുട്ടത്ത് വീട്ടില്‍ സെബിനെ (22) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാലാമ്പൂര് ഭാഗത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. മൂവാറ്റുപുഴ സ്വദേശിയുടെ മോട്ടോർ സൈക്കിള്‍ കാക്കനാട് ഭാഗത്തുനിന്ന് മോഷ്ടിച്ച് വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി കറങ്ങിനടക്കുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ നോബിള്‍ മാനുവല്‍, എസ്.ഐമാരായ രാജേഷ്, ബേബി ജോസഫ്, എ.എസ്.ഐ ഷാൻറി അഗസ്റ്റിന്, എസ്.സി.പി.ഒ സലിം എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് പ്രതികളെ അന്വേഷിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.