Posted On
date_range Updated On
date_range മേയാൻ വിടുന്ന കാലികള്ക്കുനേരെ ആസിഡ് ആക്രമണം
കോതമംഗലം: മേയാൻ വിടുന്ന കന്നുകാലികള്‍ക്ക് നേരെ തലക്കോട് ചുള്ളിക്കണ്ടത്ത് ആസിഡ് ആക്രമണം. വനമേഖലയോട് ചേർന്ന ഇവിടെ കന്നുകാലികളെ ഉടമകൾ വനത്തിൽ മേയാൻ വിടുന്നത് പതിവാണ്. ഈ കന്നുകാലികൾക്ക് നേരെയാണ് ആക്രമണം.
കന്നുകാലികളുടെ പുറം പൊള്ളി വ്രണമാകുന്നതും കാഴ്ച നഷ്്ടപ്പെടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ഒരു പശുവിനു നേരെ രണ്ടുതവണ ആക്രമണമുണ്ടായി.
കിളിയംകുന്നത്ത് എല്‍ദോസ്, കുരീക്കാട്ടിൽ ബേബി, പടിഞ്ഞാറേവീട്ടിൽ കുഞ്ഞുക്കൊച്ച് എന്നിവരുടെ എഴു പശുക്കൾക്ക് അടുത്തിടെ പൊള്ളലേറ്റു. മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ് ഉടമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.