നീലേശ്വരം പീഡനം: ഭ്രൂണാവശിഷ്​ടം കുഴിച്ചിട്ട നിലയിൽ

നീലേശ്വരം: നീലേശ്വരം സ്​റ്റേഷൻ പരിധിയിൽ തൈക്കടപ്പുറത്തെ 16കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചു. 16കാരി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിയിൽ  ഗർഭഛിദ്രത്തിന് വിധേയമായ ശേഷമുള്ള ഭ്രൂണാവശിഷ്​ടം കണ്ടെത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് വീടിന് പിറകിലെ  പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഭ്രൂണം.  ഭ്രൂണാവശിഷ്​​ടം അന്വേഷണ സംഘം പറമ്പിൽ നിന്ന്​ കണ്ടെടുത്തു. 

പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ശാന്ത് എസ്.നായർ, ഹോസ്ദുർഗ് തഹസിൽദാർ ബി. രത്നാകരൻ, അന്വേഷണ ഉദ്യോഗസ്​ഥൻ പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ്, സബ് ഇൻസ്പെക്ടർ കെ.പി. സതീഷ് എന്നിവരുടെ  നേതൃത്വത്തിലാണ് ഭ്രൂണാവശിഷ്​ടം കുഴിച്ചെടുത്ത് പരിശോധന നടത്തിയത്.  ഡി.എൻ.എ പരിശോധന നടത്തുന്നതിനായി തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കും. കേസില്‍ പ്രധാന പ്രതിയായ പിതാവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി അന്വേഷണ സംഘത്തിന് കസ്​റ്റഡിയില്‍ വിട്ടുകൊടുത്തതി​​െൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഉച്ചയോടെ ചോദ്യം ചെയ്തപ്പോഴാണ്‌ ഭ്രൂണം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്.

പ്രതിഫലം നല്‍കിയല്ല പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതെന്നായിരുന്നു അന്വേഷണ സംഘം തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കേസില്‍ പടന്നക്കാട്ടെ ജിം ഉടമയും കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയുമായ ഷെരീഫ്, പടന്നക്കാട്ടെ ടയര്‍ കട ഉടമ തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവര്‍ അറസ്​റ്റിലായതോടെയാണ് പണത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ കൈമാറിയതെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചത്​. കേസില്‍ ഏഴ് പ്രതികളാണുള്ളത്. പിതാവ് ഉള്‍പ്പെടെ ആറുപേരെ ഇതിനകം അറസ്​റ്റ്​ ചെയ്തിട്ടുണ്ട്. പടന്നക്കാട് സ്വദേശിയായ ക്വിൻറല്‍ മുഹമ്മദിനെയാണ് ഇനി പിടികിട്ടാനുള്ളത്. 
ഇയാള്‍ കർണാടകത്തില്‍ ഒളിവില്‍ കഴിയുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ 16കാരിയായ പെൺകുട്ടിയെ ചൈൽഡ് വെൽ​െഫയർ കമ്മിറ്റി ഏറ്റെടുത്ത് ഇപ്പോൾ കാലിച്ചാനടുക്കത്തെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - Rape case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.