Posted On
date_range Updated On
date_range വിദ്യാർഥിനിക്ക് ക്രൂരമർദനം; പിതാവിനെതിരെ കേസ്
ചിറ്റൂർ: അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ മകളെ ക്രൂരമായി മർദിച്ച പിതാവിനെതിരെ കേസെടുത്ത് മീനാക്ഷിപുരം പൊലീസ്. ലഹരിക്കടിമയാണെന്ന് സംശയിക്കുന്ന പിതാവ് സ്വന്തം മകളെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വണ്ടിത്താവളം കേയോട് സ്വദേശിയായ യുവാവ് കുട്ടിയെ വിറക് കഷണങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ ഷെൽറ്ററിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.