വീര്യം കുറഞ്ഞ മദ്യം: ഉപാധിയോടെയുള്ള ധനബിൽ നിയമസഭയി​ലെത്തും

തി​രു​വ​ന​ന്ത​പു​രം: ബി​ൽ പാ​സാ​ക്കു​മെ​ങ്കി​ലും വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്റെ കാ​ര്യ​ത്തി​ലെ നി​കു​തി നി​ർ​ദേ​ശം ഉ​ട​ൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന ഉ​പാ​ധി ധ​ന​ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ. ഗ​സ​റ്റ് വി​ജ്ഞാ​പ​നം വ​ഴി സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന തീ​യ​തി മു​ത​ൽ മാ​ത്ര​മേ നി​കു​തി ഘ​ട​ന പ്രാ​ബ​ല്യ​ത്തി​ലാ​കൂ എ​ന്ന ബി​ല്ലി​ലെ വ്യ​വ​സ്ഥ അ​സാ​ധാ​ര​ണ​മാ​ണ്.

നി​കു​തി സ​മാ​ഹ​ര​ണം അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തി​നാ​ണ് സാ​ധാ​ര​ണ ധ​ന​ബി​ല്ലു​ക​ൾ പാ​സാ​ക്കാ​തെ ത​ന്നെ സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വെ​ക്കു​ന്ന തീ​യ​തി മു​ത​ൽ പ്രാ​ബ​ല്യം വ​രും​വി​ധ​മു​ള്ള നി​യ​മാ​നു​കൂ​ല്യ​മു​ള്ള​ത്. ഭേ​ദ​ഗ​തി​യു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും 120 ദി​വ​സ​ത്തി​നു​ള്ളി​ൽ പാ​സാ​ക്കി​യാ​ൽ മ​തി​യാ​കും. കോ​വി​ഡ്​ കാ​ല​ത്ത്​ ഇ​ത്​ 180 ദി​വ​സ​മാ​യി​രു​ന്നു.

എ​ന്നാ​ൽ വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ യു.​ഡി.​എ​ഫ് മ​ദ്യ​ന​യ​മാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ഇ​ത് കൂ​ടി മു​ന്നി​ൽ​ക​ണ്ടാ​ണ് സ​ർ​ക്കാ​ർ ‘വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​ത് മു​ത​ൽ’ എ​ന്ന ഉ​പാ​ധി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യ ശേ​ഷം മ​ദ്യ​ന​യം ച​ർ​ച്ച​ചെ​യ്യു​ന്ന​തു​കൊ​ണ്ട് എ​ന്ത് പ്ര​സ​ക്തി​യെ​ന്നും ബി​ല്ല് പാ​സാ​ക്കി​യാ​ൽ പി​ന്നെ എ​റി​ഞ്ഞ ക​ല്ലു​പോ​ലെ​യാ​ണെ​ന്നു​മു​ള്ള പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി കൂ​ടി ഉ​പാ​ധി നി​ശ്ച​യി​ക്ക​ലി​ലു​ണ്ട്. ബു​ധ​നാ​ഴ്ച​യാ​ണ് ബി​ൽ നി​യ​മ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്കെ​ത്തു​ക. ധ​ന​ബി​ല്ലി​ൽ നി​ന്ന് വി​വാ​ദ നി​കു​തി നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ആ​വ​ശ്യ​മെ​ങ്കി​ലും സാ​ങ്കേ​തി​ക ന​ട​പ​ടി​ക്ര​മ​മാ​യ​തി​നാ​ൽ ധ​ന​ബി​ല്ലി​ൽ നീ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ത​ന്നെ​യാ​ണ് ധ​ന​മ​ന്ത്രി കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി നി​കു​തി നി​ർ​ദേ​ശം ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി വി​വാ​ദ​ങ്ങ​ൾ ഉ​യ​രു​ക​യും മു​ന്ന​ണി​ക്കു​ള്ളി​ൽ സ​മ്മ​ർ​ദ​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്ത​തോ​ടെ അ​ന്തി​മ തീ​രു​മാ​നം യു.​ഡി.​എ​ഫി​ന് വി​ട്ടു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മീ​പ​നം ഒ​രു ചു​വ​ട് പി​ന്നോ​ട്ടു​വെ​ക്ക​ൽ ത​ന്നെ​യാ​യി​രു​ന്നു.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ മു​സ്​​ലീം ലീ​ഗ് മു​ന്ന​ണി​ക്കു​ള്ളി​ലും, വി.​എം. സു​ധീ​ര​ൻ പാ​ർ​ട്ടി​ക്കു​ള്ളി​ലും ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളും മ​റ്റ് മ​ത-​സാ​മു​ദാ​യി​ക പ്ര​സ്ഥാ​ന​ങ്ങ​ളും മു​ന്ന​ണി​ക്ക് പു​റ​ത്തും ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. മ​റു​ഭാ​ഗ​ത്ത് വീ​ര്യം കു​റ​ഞ്ഞ മ​ദ്യം കേ​ര​ള​ത്തി​ൽ വി​ൽ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​തും അ​തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച​തും മു​ൻ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റാ​യി​രു​ന്നു എ​ന്ന​തി​ന്റെ രേ​ഖ​ക​ൾ പു​റ​ത്താ​യ​ത് പ്ര​തി​പ​ക്ഷ​ത്തെ വെ​ട്ടി​ലാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - Kerala Assembly to Get Mild Liquor Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.