കാർഷിക സർവകലാശാല വി.സി നിയമനം: ഗവർണറുടെ നടപടി സർവകലാശാല നിയമത്തിന്​ വിരുദ്ധം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രോ​ചാ​ൻ​സ​ല​റാ​യ കൃ​ഷി മ​ന്ത്രി ന​ൽ​കി​യ പാ​ന​ൽ വെ​ട്ടി ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ സ്വ​ന്തം നി​ല​ക്ക്​ വി.​സി നി​യ​മ​നം ന​ട​ത്തി​യ​ത്​ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല നി​യ​മം 27 (11) പ്ര​കാ​രം വി.​സി പ​ദ​വി​യി​ൽ സ്ഥി​ര​മോ താ​ൽ​ക്കാ​ലി​ക​മോ ആ​യ ഒ​ഴി​വു​ണ്ടാ​യാ​ൽ സ്ഥി​രം വി.​സി നി​യ​മി​ത​നാ​കു​ന്ന​ത്​ വ​രെ, താ​ൽ​ക്കാ​ലി​ക വി.​സി നി​യ​മ​ന​ത്തി​ന്​ ചാ​ൻ​സ​ല​ർ പ്രോ​ചാ​ൻ​സ​ല​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ ക്ര​മീ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ഈ ​വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ണ്​ സം​ഘ്​​പ​രി​വാ​ർ നോ​മി​നി​യാ​യ ഡോ. ​സ​ജി​ത റാ​ണി​യെ ഗ​വ​ർ​ണ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി വി.​സി​യാ​യി നി​യ​മി​ച്ച​ത്.

കൃ​ഷി വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി.​സി​യു​ടെ ചു​മ​ത​ല കൂ​ടി വ​ഹി​ച്ചി​രു​ന്ന ഡോ. ​ബി. അ​ശോ​കി​നെ സ​ർ​ക്കാ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി മാ​റ്റി നി​യ​മി​ച്ചി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ താ​ൽ​ക്കാ​ലി​ക വി.​സി നി​യ​മ​ന​ത്തി​ന്​ പ്രോ​ചാ​ൻ​സ​ല​റാ​യ ​കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദീ​ഖ്​ മൂ​ന്നു​ പേ​ര​ട​ങ്ങി​യ പാ​ന​ൽ സ​മ​ർ​പ്പി​ച്ച​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ. ​തോ​മ​സ്​ ജോ​ർ​ജ്, ഡോ. ​ശാ​ലി​നി പി​ള്ള, സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ ഡോ. ​മേ​രി റ​ജീ​ന എ​ന്നീ പേ​രു​ക​ളാ​ണ്​ പ്രോ ​ചാ​ൻ​സ​ല​ർ സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത്​ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ സ്വ​ന്തം നി​ല​ക്ക്​ നി​യ​മ​നം ന​ട​ത്തി​യ​ത്.

നേ​ര​ത്തേ സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഗ​വ​ർ​ണ​ർ സ്വ​ന്തം നി​ല​ക്ക്​ താ​ൽ​ക്കാ​ലി​ക വി.​സി നി​യ​മ​നം ന​ട​ത്തി​യ​ത്​ വി​വാ​ദ​മാ​വു​ക​യും സ​ർ​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും നി​യ​മ​ത്തി​ൽ താ​ൽ​ക്കാ​ലി​ക വി.​സി നി​യ​മ​നം സ​ർ​ക്കാ​റു​മാ​യി ആ​ലോ​ചി​ച്ചാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യു​ണ്ട്. താ​ൽ​ക്കാ​ലി​ക വി.​സി നി​യ​മ​നം റ​ദ്ദാ​ക്കാ​തി​രു​ന്ന കോ​ട​തി, നി​യ​മ​നം സ​ർ​ക്കാ​റു​മാ​യി ആ​ലോ​ചി​ച്ചാ​യി​രി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ ശ​രി​വെ​ക്കു​ക​യും ചെ​യ്തു.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ ലം​ഘി​ച്ച്​ താ​ൽ​ക്കാ​ലി​ക വി.​സി നി​യ​മ​നം ന​ട​ത്തി​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ സ​ർ​ക്കാ​ർ നി​യ​മ​പ​ര​മാ​യി ചോ​ദ്യം​ചെ​യ്യു​മോ എ​ന്ന​താ​ണ്​ ഇ​നി അ​റി​യേ​ണ്ട​ത്. ചാ​ൻ​സ​ല​ർ സീ​നി​യോ​റി​റ്റി​യാ​ണ്​ പ​രി​ഗ​ണി​ച്ച​തെ​ന്നും സ​ർ​ക്കാ​ർ അ​ക്കാ​ദ​മി​ക മി​ക​വ്​ പ​രി​ഗ​ണി​ച്ചു​ള്ള പ​ട്ടി​ക​യാ​ണ്​ ന​ൽ​കി​യ​തെ​ന്നു​മു​ള്ള പ്രോ​ചാ​ൻ​സ​ല​റാ​യ കൃ​ഷി മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം ത​ന്നെ അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്. നി​യ​മ​വ്യ​വ​സ്ഥ ലം​ഘി​ച്ച ചാ​ൻ​സ​ല​റു​ടെ ന​ട​പ​ടി​യെ കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യാ​നു​ള്ള അ​വ​സ​രം നി​ല​നി​ൽ​ക്കെ​യാ​ണ്​ ഇ​തി​ൽ വ്യ​ക്​​ത​ത വ​രു​ത്താ​തെ​യു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി. കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യാ​തി​രു​ന്നാ​ൽ മ​റ്റു​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​തേ ന​ട​പ​ടി ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യും. എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ താ​ൽ​ക്കാ​ലി​ക വി.​സി നി​യ​മ​ന​വും സം​ഘ്​​പ​രി​വാ​ർ നോ​മി​നി​യെ നി​യ​മി​ച്ചു​കൊ​ണ്ടാ​ണ്​ ഗ​വ​ർ​ണ​ർ ന​ട​ത്തി​യ​ത്. ഇ​വി​ടേ​ക്ക്​ സ​ർ​ക്കാ​ർ പാ​ന​ൽ പോ​ലും ന​ൽ​കി​യി​രു​ന്നി​ല്ല.

Tags:    
News Summary - Governor’s Agri VC Appointment Violates Rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.