എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തൂ​ഫാ​ൻ ഐ​ക്യ​ദാ​ർ​ഢ്യ കാ​മ്പ​യി​ൻ സ​മ​സ്ത പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ ജി​ഫ് രി ​മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലഹരിക്കെതിരെ കൈകോർത്ത് എസ്‌.കെ.എസ്‌.എസ്‌.എഫ്; സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി തൂ​ഫാ​ൻ ഐ​ക്യ​ദാ​ർ​ഢ്യ കാ​മ്പ​യി​ൻ സംഘടിപ്പിക്കും

തൃ​ശൂ​ർ: ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ ‘ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ’ പ​ദ്ധ​തി​യു​മാ​യി കൈ​കോ​ർ​ത്ത് എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഐ​ക്യ​ദാ​ർ​ഢ്യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കാ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. റാ​ലി, ട്രെ​യി​നേ​ഴ്സ് ശി​ൽ​പ​ശാ​ല, റി​സോ​ഴ്സ് പൂ​ൾ, ഹെ​ൽ​പ് ലൈ​ൻ, കൗ​ൺ​സ​ലി​ങ് ക്യാ​മ്പ്, ഫേ​സ് ടു ​ഫേ​സ്, കാ​മ്പ​സ് റീ​ച്ച്, ഈ​വ​നി​ങ് വാ​ക്ക്, ഗൃ​ഹ​സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

കാ​മ്പ​യി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​റ്റൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന സം​ഗ​മ​ത്തി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ ജി​ഫ് രി ​മു​ത്തു​ക്കോ​യ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം അ​ബ്ദു​ൽ ഖാ​ദ​ർ മു​സ്‌​ലി​യാ​ർ പൈ​ങ്ക​ണ്ണി​യൂ​ർ, സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​എ​സ്‌. ഹം​സ, അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, സു​ലൈ​മാ​ൻ ദാ​രി​മി ഏ​ലം​കു​ളം, സ​ത്താ​ർ പ​ന്ത​ല്ലൂ​ർ, എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌, മു​ബ​ഷി​ർ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി, അ​റ​ഫ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ഹാ​ജി, ബ​ഷീ​ർ അ​സ്അ​ദി ന​മ്പ്രം, ബ​ഷീ​ർ ഫൈ​സി ദേ​ശ​മം​ഗ​ലം, ജ​ലീ​ൽ മാ​സ്റ്റ​ർ, അ​ലി മു​സ്‍ലി​യാ​ർ, ഫാ​റൂ​ഖ് ദാ​രി​മി, വി​ഖാ​യ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ മു​ഹി​യു​ദ്ദീ​ൻ കു​ട്ടി യ​മാ​നി, ക​ൺ​വീ​ന​ർ റ​ഷീ​ദ് ഫൈ​സി കാ​ളി​കാ​വ്, വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ ഷാ​രീ​ഖ് ആ​ല​പ്പു​ഴ, ശ​ഹീ​ർ ദേ​ശ​മം​ഗ​ലം, മു​ന​വ്വ​ർ ഫൈ​റൂ​സ് ഹു​ദ​വി, ശാ​ഹു​ൽ ഹ​മീ​ദ് റ​ഹ്‌​മാ​നി, ഹു​സൈ​ൻ ദാ​രി​മി അ​ക​ലാ​ട്, മു​ന​വ്വ​ർ ഹു​ദ​വി, എ. ​ഏ​ന്തീ​ൻ, അ​ലി അ​ള്ള​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - skssf toofan solidarity campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.