ദേ​ശീ​യ​പാ​ത​യി​ൽ നീ​ലേ​ശ്വ​ര​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

ഈ ഗതാഗതക്കുരുക്കിന് ആര് പരിഹാരം കാണും?

നീലേശ്വരം: അശാസ്ത്രീയമായ ഗതാഗത ക്രമീകരണവും കരാർ കമ്പനിയുടെ പിടിപ്പുകേടും മൂലം നീലേശ്വരം ദേശീയപാത ഗതാഗതം സ്തംഭനത്തിലേക്ക്. പൊട്ടിപ്പൊളിഞ്ഞ സർവിസ് റോഡിലൂടെ യാത്രക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്ന റോഡ് പ്രവൃത്തിയാണ് നിർമാണ കരാർ കമ്പനിയായ മേഘ നടത്തുന്നതെന്നാണ് ആക്ഷേപം. ദുരിതം മുഴുവൻ സഹിക്കേണ്ടത് രാവിലെയും വൈകീട്ടും ജോലിയാവശ്യത്തിനും പഠനാവശ്യത്തിനും കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാത്തവരാണ്.

ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾപോലും കടത്തിവിടാൻ കഴിയാതെ വിഷമിക്കുകയാണ് ട്രാഫിക് പൊലീസ്. നീലേശ്വരം റീച്ച് പ്രവൃത്തി തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. നീലേശ്വരം പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലം നിർമാണം തീർത്ത് ഗതാഗതം സുഗമമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഗതാഗതക്കുരുക്കിന് കുറച്ച് പരിഹാരമാകുമായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്.

Tags:    
News Summary - Who will solve this traffic jam?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.