അങ്കക്കളരി പാറപ്പുറത്തുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range അങ്കക്കളരി പാറപ്പുറത്ത് വൻ തീപിടിത്തം
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ അങ്കക്കളരി സോഫ കമ്പനിക്ക് സമീപം വൻ തീപിടുത്തം. ആളപായമില്ല. ഞായറാഴ്ച ഉച്ചക്ക് 3.30നാണ് തീപിടുത്തം ഉണ്ടായത്. ഒരു ഏക്കറിലധികം പാറപ്രദേശത്ത് തീ ആളിപ്പടർന്നു.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് തീ പടർന്നത്. സമീപത്തുതന്നെ നിരവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും ഓരോ ചെറിയ പ്ലോട്ടിനും ചുറ്റുമതിൽ ഉണ്ടായതിനാൽ തീ എളുപ്പത്തിൽ നിയന്ത്രണ വിധേയമാക്കാനായി. അതിനാൽ മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല.
സോഫ കമ്പനിയിലേക്ക് തീ പടർന്നിരുന്നെങ്കിൽ അത് വലിയ ദുരന്തത്തിൽ കലാശിച്ചേനേ. സമീപത്തുതന്നെ ഒരു ഇൻറർലോക്ക് കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. പിന്നീട് നാട്ടുകാരുടെ കഠിന പ്രയത്നത്തിൽ തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.